KOYILANDY DIARY

The Perfect News Portal

മോട്ടർ വാഹന വകുപ്പിൻ്റെ ഓൺലൈൻ സർവ്വീസ് സേവന ദാതാക്കളായും നിയമിക്കുന്നു

കൊയിലാണ്ടി; സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ചും റോഡ് അപകടങ്ങളിൽപെട്ട് പരിക്കേറ്റ് ശാരീരിക  ബുദ്ധിമുട്ടനുഭവിക്കുന്നവരായ അഭ്യസ്തവിദ്യരെ മോട്ടോർ വാഹന വകുപ്പിന്റെ ഓൺലൈൻ സർവ്വീസ് സേവന ദാതാക്കളായും ഫെസിലിറ്റേഷൻ സെന്റെറുകളുടെ സംരഭകരായും കൊണ്ടുവരാൻ ലക്ഷ്യമിടുന്നു.

കോഴിക്കോട് ജില്ലയിലെ ഓരോ പഞ്ചായത്തിലും 2 പേർക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയിലേക്ക് അനുയോജ്യരായ പത്താംക്ലാസ് പാസ്സായവരും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരും, വീട്ടിലിരുന്ന് ഓൺലൈൻ സേവനങ്ങൾ നിർവ്വഹിച്ചു നൽകാൻ സൗകര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്റ്റ് മാസം 5 നുമുൻപായി കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ kl56.mvd@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. അന്വേഷണങ്ങൾക്ക് ഈ ഓഫീസിലെ 04962623215 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *