KOYILANDY DIARY

The Perfect News Portal

വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണവുമായി സേവാഭാരതി

കൊയിലാണ്ടി: വിശക്കുന്ന വയറിനു ഒരു നേരത്തെ ഭക്ഷണവുമായി സേവാഭാരതി കൊയിലാണ്ടി.
സേവാഭാരതിയുടെ തെരുവോര അന്നദാന പദ്ധതിക്ക് തുടക്കം കുറിച്ചു. താലൂക്ക് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കും, ആരോഗ്യ പ്രവർത്തകർക്കും, തെരുവോരങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും ഈ പദ്ധതിയിലൂടെ ഉച്ചഭക്ഷണം സേവാഭാരതി നൽകുമെന്ന് ഭാരവാഹികൾ.. പദ്ധതിയുടെ ഉദ്ഘാടനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ ചിദാനന്ദപുരി സ്വാമികൾ നിർവ്വഹിച്ചു. പാലുകാച്ചൽ ചടങ്ങ് കെ.എം രാജീവൻ നിർവ്വഹിച്ചു. സംപൂജ്യ സുമേധാമൃത ചൈതന്യ (അമൃതാനന്ദമയി മഠം) മുഖ്യഭാഷണം നടത്തി. അന്നദാന വിതരണ ഉദ്ഘാടനം വി.കെ ചന്ദ്രൻ വിരുന്നുകണ്ടി നിർവ്വഹിച്ചു. അന്നദാനനിധിയിലേക്ക് ജോബിഷ് ചീനംവള്ളി പറമ്പ് 25 ചാക്ക് അരി സംഭാവന ചെയ്തു.

കഴിഞ്ഞ പതിനൊന്ന് വർഷമായി കൊയിലാണ്ടിയിലെ ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്ക്കാരിക മേഖലയിലും നിരവധി പദ്ധതികളാണ് സേവാഭാരതി നടപ്പിലാക്കിയത്.
പാലിയേറ്റീവ് കെയർ പ്രവർത്തനം ഈ കോവിഡ് കാലത്തും ഒരു ദിവസം പോലും നിർത്താതെ നടത്തി വരുന്നുണ്ട്. നിരവധി രോഗികൾക്ക് ആശ്വാസമാണ് സേവാഭാരതിയുടെ പാലിയേറ്റീവ് കെയർ. വീടുകളിലെത്തി പരിചരിക്കുന്നതോടൊപ്പം മെഡിക്കൽ ഉപകരണങ്ങളും സൗജന്യമായി നൽകുന്നുണ്ട്. സേവാ മെഡിസിൻസിലൂടെ എല്ലാവിധ ഇംഗ്ലീഷ് മരുന്നുകളും 13% മുതൽ 60% വരെ വില കുറച്ചും നൽകുന്നുണ്ട്.

തല ചായ്ക്കാനൊരിടം പദ്ധതിയിൽ മൂന്നോളം വീടുകൾ പൂർണ്ണമായും രണ്ട് വീടുകൾ ഭാഗികമായും നിർമിച്ചു നൽകിയിട്ടുണ്ട്. ശവസംസ്ക്കാരത്തിനായി രണ്ടോളം യൂണിറ്റുകൾ സജ്ജമാണ്. കൊറോണ ബാധിച്ച് മരിച്ച മുപ്പതോളം ശവ ശരീരങ്ങൾ ഈ യൂണിറ്റിലൂടെ സംസ്ക്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ ഫീസിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാണ്. പഞ്ചാംഗ ശിക്ഷണത്തിലൂന്നിയ വിദ്യാഭ്യാസ പദ്ധതി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവ്വമായ വളർച്ചക്ക് പ്രാധാന്യം നൽകുന്നു. ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് സേവാഭാരതി ജില്ലാ സിക്രട്ടറി വി.എം മോഹനൻ അദ്ധ്യക്ഷം വഹിച്ചു. ശ്രീലേഷ് പി.ടി (ജില്ലാ കാര്യവാഹ് (രാഷ്ട്രിയ സ്വയംസേവക സംഘം) അഡ്വ: വി.സത്യൻ (സനാതന സേവാട്രസ്റ്റ് ) എന്നിവർ ആശംസ അർപ്പിച്ചു. കെ.എം രജി സ്വാഗതവും കല്ലേരി മോഹനൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *