ഗാന്ധി ഗുരു കൂടിക്കാഴ്ച 100-ാം വാർഷികം: ഡിവൈഎഫ്ഐ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി : ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ 100-ാം വാർഷികത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ സെമിനാർ സംഘടിപ്പിച്ചു.കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചേമഞ്ചേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സെമിനാർ dyfi കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ കെ സതീഷ് ബാബു ആധ്യക്ഷത വഹിച്ചു.

ജില്ലാ സെകട്ടറി പി.സി ഷൈജു, പ്രസിഡണ്ട് അഡ്വ. എൽ ജി ലിജീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി ബബീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എൻ ബിജീഷ് സ്വാഗതവും ബ്ലോക്ക് ജോ. സെക്രട്ടറി ബിജോയ് സി നന്ദിയും പറഞ്ഞു. പി.വി അനുഷ, ബിജോയ് സി, ദിനൂപ് സി കെ എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ഫർഹാൻ ഫൈസൽ എന്നിവർ പങ്കെടുത്തു.

