KOYILANDY DIARY

The Perfect News Portal

100 കുളം പദ്ധതിക്ക് ആമ്ബല്ലൂരില്‍ തുടക്കമായി

കൊച്ചി: ജില്ല ഭരണകൂടത്തിന്റെയും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെയും നേതൃത്വത്തില്‍ അന്‍പൊട് കൊച്ചിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ആമ്ബല്ലൂരില്‍ തുടക്കമായി. ആമ്ബല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ചമ്ബന്നക്കുളം ശുചീകരിച്ചു കൊണ്ടാണ് 100 കുളം മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. 14 സെന്റോളം വരുന്ന പഞ്ചായത്ത് കുളത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നേതൃത്വം നല്‍കി.

പഞ്ചായത്ത് അംഗങ്ങള്‍, മുത്തൂറ്റ് എഞ്ചിനീയറിംഗ് കോളേജ് എന്‍എസ്‌എസ് ടെക്നിക്കല്‍ സെല്‍, അന്‍പൊട് കൊച്ചി പ്രവര്‍ത്തകര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ നൂറോളം പേര്‍ പങ്കാളികളായി. സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയിലുള്‍പ്പെടുത്തി മൈനര്‍ ഇറിഗേഷന്‍ വകുപ്പു മുഖാന്തിരവും കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഫണ്ടുമുപയോഗിച്ചുമാണ് കുളം നവീകരണം വിഭാവനം ചെയ്തിട്ടുള്ളത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, ശുചിത്വമിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ ഏകോപനം സാധ്യമാക്കിക്കൊണ്ടാണ് കുളം നവീകരണം ഏറ്റെടുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ സിഎസ്‌ആര്‍ ഫണ്ടുപയോഗിച്ച്‌ അന്‍പൊട് കൊച്ചി വോളന്റിയര്‍മാരുടെ സഹകരണത്തോടെ 206 കുളങ്ങളുടെ നവീകരണം സാധ്യമാക്കിയിരുന്നു. കുളങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തി നന്നായി സൂക്ഷിച്ചിട്ടുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും അവാര്‍ഡ് നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

Advertisements

കുളം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെയും ആമ്ബല്ലൂര്‍ക്കാവ് ക്ഷേത്ര സമിതിയുടെയും ആവശ്യപ്രകാരം സമീപത്തുള്ള ആമ്ബല്ലൂര്‍ക്കാവ് ക്ഷേത്രക്കുളം സന്ദര്‍ശിച്ചു. 40 സെന്റോളം വരുന്ന ക്ഷേത്രക്കുളം പഞ്ചായത്തിന് വിട്ടു നല്‍കുന്നതിനുള്ള സന്നദ്ധത ക്ഷേത്ര ഭരണസമിതി കളക്ടറെ അറിയിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജാമോഹന്‍, വൈസ് പ്രസിഡന്റ് പി.കെ. മനോജ് കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സന്‍ ബീനാ മുകുന്ദന്‍, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗീതാദേവി, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ സുജാത, എന്‍എസ്‌എസ് ടെക്നിക്കല്‍ സെല്‍ പ്രതിനിധികളായ ബ്ലസന്‍, എല്‍ദോ, അന്‍പൊട് കൊച്ചി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *