KOYILANDY DIARY.COM

The Perfect News Portal

ആശ്രാമം ബിവറേജസിൽ ഉത്രാടത്തിന്‌ വിറ്റത്‌ 1.15 കോടിയുടെ മദ്യം

കൊല്ലം: ഉത്രാടത്തിന്‌ സംസ്ഥാനത്ത്‌ ഏറ്റവും കുടുതൽ മദ്യം വിറ്റത്‌ കൊല്ലം ആശ്രാമം ബിവറേജസ്‌ ഔട്ട്‌ലെറ്റിൽ. രാവിലെ 10മുതൽ രാത്രി ഒമ്പതുവരെയുള്ള 11 മണിക്കൂറിൽ 1,15,40,870 രൂപയുടെ മദ്യം ആശ്രാമത്ത്‌ വിൽപ്പന നടത്തി. തൊട്ടുപിന്നിൽ കരുനാഗപ്പള്ളിയാണ്‌ –- 1,15,02,520രൂപ. ആദ്യ 10 ഔട്ട്‌ലെറ്റുകളിൽ പത്താം സ്ഥാനത്ത്‌ കുണ്ടറയുണ്ട്‌. 85.67ലക്ഷമാണ്‌ കുണ്ടറയിലെ വിറ്റുവരവ്‌.

 

 

ചാലക്കുടി, ഇരിങ്ങാലക്കുട, തിരുവനന്തപുരം പവർഹൗസ്‌, ചങ്ങനാശേരി, തിരൂർ, ചേർത്തല, പൊക്ലായി, കുണ്ടറ എന്നിങ്ങനെയാണ്‌ മൂന്ന്‌ മുതൽ 10വരെ സ്ഥാനത്തുള്ളത്‌. കഴിഞ്ഞവർഷം ആശ്രാമം രണ്ടാം സ്ഥാനത്തായിരുന്നു. 1.1കോടിയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. 1000രൂപയ്‌ക്ക്‌ മുകളിലുള്ള പ്രീമിയം ബ്രാന്റുകളാണ്‌ ഏറ്റവുമധികം വിറ്റത്‌. ജില്ലയിൽ കരിക്കോട്‌, കൊട്ടാരക്കര വെയർഹൗസുകളിലായി 30 ഔട്ട്‌ലെറ്റാണുള്ളത്‌. കൂടാതെ പരവൂരിലും ആശ്രാമത്തും കൺസ്യൂമർഫെഡിനും രണ്ട്‌ ഔട്ട്‌ലെറ്റുണ്ട്‌.

 

Share news