KOYILANDY DIARY

The Perfect News Portal

കെ. കരുണാകരന്‍ അനുസ്മരണം കെ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുന്‍ മുഖ്യമന്ത്രി ലീഡര്‍ കെ. കരുണാകരന്റെ 5-ാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേര്‍ന്ന അനുസ്മരണ സമ്മേളനം അഡ്വ: കെ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി. വി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: കെ. പ്രവീണ്‍കുമാര്‍, കെ. കുഞ്ഞിരാമന്‍, യു. രാജീവന്‍ മാസ്റ്റര്‍, വി. ടി. സുരേന്ദ്രന്‍, രാജേഷ് കീഴരിയൂര്‍, കെ. രാജന്‍, അഡ്വ: കെ. വിജയന്‍, സി. വി. ബാലകൃഷ്ണന്‍, വി. പി. ഇബ്രാഹിംകുട്ടി, രജീഷ് വെങ്ങളത്ത്കണ്ടി, ശ്രീജാ റാണി, പി. രത്‌നവല്ലി, കെ. പി. വിനോദ് എന്നിവര്‍ സംസാരിച്ചു.