KOYILANDY DIARY

The Perfect News Portal

ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

കൊയിലാണ്ടി:  താലൂക്കാശുപത്രിയുടെയും, എന്‍. എം. എസ്. ലൈബ്രറിയുടെയും സഹകരണത്തോടെ ജീവിതശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. ലൈബ്രറി ഹാളില്‍ നടന്ന പരിപാടി നഗരസഭ കൗണ്‍സിലര്‍ വി. പി. ഇബ്രാഹിംകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ: സച്ചിന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ എം. പി, എം. ആസ്യ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ നിരവധിപേരാണ് പരിശോധനയ്ക്കായി എത്തിയത്.