KOYILANDY DIARY.COM

The Perfect News Portal

ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോഴിക്കോട് ജില്ലാക്യാമ്പ്

കൊയിലാണ്ടി: മനുഷ്യാവകാശം സംരക്ഷിക്കേണ്ടവർ അതിൻ്റെ അന്തകരാവരുതെന്ന്കൊയിലാണ്ടി ബാർ അസോസിയേഷൻ പ്രസിഡണ്ടും സ്റ്റാൻ്റിംഗ് കൗൺസിൽ മെമ്പർ- ഗവൺമെൻ്റ് ഓഫ് ഇന്ത്യ, അഡ്വ. വി. സത്യൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കോഴിക്കോട് ജില്ലാക്യാമ്പ് കൊയിലാണ്ടി വ്യാപാര ഭവനിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് മേഖലയിലും സാധാരണ പൗരന് നീതി നിഷേധിക്കപ്പെടുകയാണ്. അതിന് പരിഹാരം കണ്ടെത്താൻ മനുഷ്യാവകാശ സംഘടനകൾ സമൂഹത്തിൽ സജീവമായി ഇടപെടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻnസംഘടനയെ കുറിച്ച് ക്ലാസ് എടുത്തു. \ജില്ലാ പ്രസിഡൻറ് ബഷീർ വടകര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. കബീർ സലാല, ഷമീം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ  സുകന്യ ബാലകൃഷ്ണൻ, സഫീന ഇഖ്ബാൽ, ഹർഷാദ് എം എന്നിവർ സംസാരിച്ചു. ഇൻ്റർ നാഷണൽ മൈൻഡ് ട്രൈനർ സി.എ. റസാഖ്, പ്രശസ്ത ഫിസിക്കൽ ട്രൈനറായ രഞ്ജിത്ത് വയനാട്, അഡ്വ. അരുൺ എന്നിവർ മനുഷ്യാവകാശവുമായ് ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ജില്ലാ സെക്രട്ടറി. ഇ.ബി. രതീഷ് കുമാർ സ്വാഗതവും ട്രഷറർ കെ.പി. സിനി നന്ദിയുെം പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *