KOYILANDY DIARY.COM

The Perfect News Portal

ഹൈബി ഈഡന്റ തെരഞ്ഞെടുപ്പ്‌ യോഗത്തില്‍ പങ്കെടുക്കാതെ കെ വി തോമസ്‌

കൊച്ചി: എറണാകുളം സീറ്റ്‌ നിഷേധിച്ചതില്‍ രോഷം മാറാതെ കെ വി തോമസ്‌. ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്നാണ്‌ കെവി തോമസ് അതൃപ്‌തി പ്രകടിപ്പിച്ചത്‌. നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചെങ്കിലും കെ വി തോമസിന്റെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണിത്‌.

ഉദ്ഘാടകനായി രമേശ് ചെന്നിത്തലയെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയ തര്‍ക്കം തുടരുന്നതിനാല്‍ കെ മുരളീധരനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.  നിരവധി തവണ എറണാകുളം മണ്ഡലത്തെ പ്രതിനിധാനം ചെയ്ത തന്നെ ഇക്കുറി മാറ്റിയതിനുള്ള പ്രതിഷേധമാണ് കെ വി തോമസിന്‌.

ഹൈബി ഈഡന് പിന്തുണ നല്‍കുമെന്ന് കെവി തോമസ് പ്രഖ്യാപിച്ചെങ്കിലും കണ്‍വെന്‍ഷനില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നത് കോണ്‍ഗ്രസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്ന് അതൃപ്തിയോടെ കൊച്ചിയില്‍ എത്തിയ ചെന്നിത്തല കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പൊന്നാനിയിലേക്ക് തിരിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കാനും ചെന്നിത്തല തയ്യാറായില്ല.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *