KOYILANDY DIARY

The Perfect News Portal

ഹൈക്കോടതി ജഡ്ജ് അലക്സാണ്ടർ തോമസ് കൊയിലാണ്ടി കോടതി സന്ദർശിച്ചു

കൊയിലാണ്ടി: ജസ്റ്റീസ് അലക്സാണ്ടർ തോമസ് കൊയിലാണ്ടി കോടതി സന്ദർശിച്ചു. കോടതിയിലെ പരിമിതമായ സാഹചര്യങ്ങൾ ബാർ അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടി കാണിച്ചു, വാഹന പാർക്കിംഗ് അപാകതയും, പൊതു ടോയ്ലറ്റിന്റെ അഭാവത്തിൽ കോടതിയിൽ വരുന്ന കക്ഷികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും, കോടതിയിലെ പരിമിതമായ സാഹചര്യങ്ങളും മീഡിയേഷൻ സെന്ററിന്റെ നവീകരണം തുടങ്ങിയ, മറ്റ് കാര്യങ്ങൾ ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി സത്യൻ, സെക്രട്ടറി അഡ്വ: ഉമേന്ദ്രൻ, സനൂജ് – സീനിയർ അഭിഭാഷകരായ എ. വിനോദ് കുമാർ, കെ.ടി. ശ്രീനിവാസൻ, തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജഡ്ജ്, സി. പി. അനിൽ) സബ്ബ് ജഡ്‌ജ് അഷ്റഫ്, മജിസ്ട്രേറ്റ്  ജനാർദ്ധനൻ നായർ, മുൻസിഫ് ആമിന കുട്ടി തുടങ്ങിയ  ജ്യൂഡീഷ്യൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തും, ശിരസ്തദാർ പ്രമോദ് കുമാർ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *