ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക്

ഹരിവരാസനം പുരസ്കാരം ഗായിക പി സുശീലയ്ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. അയ്യപ്പസന്നിധിയിലെ പുരസ്കാരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും സുശീല പറഞ്ഞു.
സന്നിധാനത്തെ വലിയ നടപ്പന്തല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാജു എബ്രഹാം അധ്യക്ഷനായി. പമ്ബ പുനര്‍നിര്‍മ്മാണം നടത്തിയ ടാറ്റ പ്രോജക്‌ട് കമ്ബനിക്കുള്ള ദേവസ്വം ബോര്‍ഡ് ഉപഹാരം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ സത്യനാരായണയ്ക്ക് മന്ത്രി സമ്മാനിച്ചു.

ചടങ്ങില്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍, ബോര്‍ഡംഗങ്ങള്‍, റിട്ട: ജസ്റ്റിസ് അരിജിത് പസായത്ത്, ഹൈക്കോടതി നിരീക്ഷക സമിതിയംഗങ്ങള്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു, സ്പെഷ്യല്‍ കമ്മീഷണര്‍ എം മനോജ് എന്നിവര്‍ സംസാരിച്ചു.
Advertisements

