” ഹരിതമിഷൻ ” നാട്ടുകാരുടെ കൂട്ടായ്മയില്‍ കനാല്‍ ശുചീകരിച്ചു

കൊയിലാണ്ടി: കേരള സർക്കാർ ഹരിതമിഷൻ കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമായി കുറുവങ്ങാട് മാവിന്‍ചുവട് ഭാഗത്ത് മണ്ണിടിഞ്ഞും പൊന്തക്കാടുകള്‍ നിറഞ്ഞു കിടന്ന കനാല്‍ നഗരസഭ 27ാം വാർഡ് വികസന സമിതിയും ചുവട് റസിഡൻസ് അസോസിയേഷനും ചേർന്ന് ശുചീകരിച്ചു.
നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.കെ.വീണ, എന്‍.വി. രവീന്ദ്രന്‍, ഡി.കെ.മുകുന്ദന്‍, ഇ.അശോകന്‍, ടി.പി.അബ്ദുള്ള, ഡി.കെ.ബിജു, സുകുമാരി അമ്മ എന്നിവര്‍ നേതൃത്വം നല്‍കി.

