KOYILANDY DIARY

The Perfect News Portal

സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണം: കൊയിലാണ്ടി നഗരസഭയിൽ ഹരിതകര്‍മ്മ സേന രംഗത്തിറങ്ങി

കൊയിലാണ്ടി: നഗരസഭയുടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവത്കരണ പദ്ധതിയായ ‘ക്ലീന്‍ ഏന്റ് ഗ്രീന്‍’  കൊയിലാണ്ടി പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ ഹരിതകര്‍മ്മ സേന രംഗത്തിറങ്ങി. വാര്‍ഡുകളില്‍ യൂസര്‍ ഫീ  ഈടാക്കി ജൈവമാലിന്യ ശേഖരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്കുള്ള യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡുകളും നഗരസഭ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍ വിതരണം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ട്രയല്‍റണ്‍ പൂര്‍ത്തിയായതിനാല്‍ സെപ്തമ്പര്‍ 15 മുതല്‍ പൂര്‍ണ്ണതോതില്‍, വാര്‍ഡുകളില്‍ നിന്നും ഇടവിട്ട മാസങ്ങളില്‍ പ്ലാസ്റ്റിക്, ഇ-മാലിന്യം, ലതര്‍, കുപ്പി തുടങ്ങിയ ജൈവമാലിന്യം ശേഖരിക്കും. വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യങ്ങള്‍ നഗരസഭാതലത്തില്‍ കേന്ദ്രീകരിച്ച് തരംതിരിക്കല്‍, ഷഡ്ഡിങ്ങ് തുടങ്ങിയ പ്രക്രയക്ക് വിധേയമാക്കി വിവിധ ഏജന്‍സികള്‍ക്ക് കൈമാറും.
നഗരസഭയില്‍ നടന്ന  യൂണിഫോം വിതരണ പരിപാടിയില്‍ നഗരസഭ കൗൺസിലർമാരായ എം. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ പി.എം. ബിജു, ഒ.കെ. ബാലന്‍, സീമ കുന്നുമ്മല്‍, കെ. കെ. ചന്ദ്രിക, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ, കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *