സർവ്വീസിൽ നിന്നും നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ഓഫീസിലെ സർവ്വീസിൽ നിന്നും നിന്നും വിരമിച്ച കെ.ടി. സുധാകരൻ, ബി.കെ. ശാന്ത എന്നിവർക്ക് ജീവനക്കാർ യാത്രയയപ്പ് നൽകി. നഗരസഭ ഹാളിൽ നടന്ന ചടങ്ങ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. രവി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി.സുന്ദരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണൻ, ജെ.എച്ച്.ഐമാരായ ടി.കെ.അശോകൻ, കെ.എം.പ്രസാദ് എന്നിവർ സംസാരിച്ചു. കെ.എം.സി.ഇ.യു.യൂണിയൻ സെക്രട്ടറി സുരേന്ദ്രൻ കുന്നോത്ത് സ്വാഗതവും എൻ. വിജയൻ നന്ദിയും പറഞ്ഞു.
