KOYILANDY DIARY.COM

The Perfect News Portal

സർഗാലയ രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന്

പയ്യോളി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സംരംഭമായ വടകര ഇരിങ്ങൽ സർഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെത്തുന്ന വിദേശികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും കരകൗശല വിദഗ്ധർക്കും മെച്ചപ്പെട്ട സൗകര്യമൊരുക്കാനുള്ള രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് ഉച്ച രണ്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കെ. ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

പയ്യോളി നഗരസഭ ചെയർപേഴ്‌സൻ അഡ്വ. പി. കുത്സു മുഖ്യാതിഥിയാവും. ജില്ലാ കളക്ടർ യു.വി. ജോസ് മുഖ്യപ്രഭാഷണം നടത്തും. യു.എൽ.സി.സി.എസ്. ചെയർമാൻ പി. രമേശൻ ഉപഹാര സമർപ്പണം നടത്തും. പയ്യോളി നഗരസഭ വൈസ് ചെയർമാൻ മഠത്തിൽ നാണു മാസ്റ്റർ, സ്ഥിരം സമിതി ചെയർപേഴ്‌സൻ ഉഷ വളപ്പിൽ, പി.എം വേണുഗോപാലൻ, പി.കെ. ഗംഗാധരൻ, പി. അഷ്‌റഫ്, സി.പി. രവീന്ദ്രൻ, മനയിൽ സുരേന്ദ്രൻ, എസ്.വി റഹ്മത്തുല്ല, എം.ടി. നാണുമാസ്റ്റർ എന്നിവർ ആശംസ അർപ്പിക്കും. സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി. ബാലകിരൺ സ്വാഗതവും സർഗാലയ സി.ഇ.ഒ പി.പി. ഭാസ്‌കരൻ നന്ദിയും പറയും.

Share news

Leave a Reply

Your email address will not be published. Required fields are marked *