സൗജന്യ യോഗയും, രോഗ ചികിൽസയും നാളെ ആരംഭിക്കും

കൊയിലാണ്ടി: സ്വധർമ്മവേദി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി സത്സംഗ യോഗയും, യോഗയിലൂടെ രോഗ ചികിത്സാ ക്ലാസ്സുകളും കൊയിലാണ്ടി നിത്യാനന്ദാശ്രമത്തിൽ വെച്ച് നാളെ ആരംഭിക്കും. കാലത്ത് 5.30 മുതൽ 7 മണി വരെയാണ് ക്ലാസ്. സേവനം നടത്തുന്നതിന്റെ ഭാഗമായി ട്രസ്റ്റ് സമാഹരിച്ച ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒന്ന് രൂപ പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകും.
അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21 ന് നടക്കുന്ന ചടങ്ങിൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ വാർദ്ധക്യാ ചരണം നടത്തി ആദരിക്കും. ചടങ്ങിൽ പങ്കെടുക്കുന്നവർ ട്രസ്റ്റ് നൽകുന്ന ഔഷധചെടികൾ നട്ട് പ്രകൃതിയെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. ശശി തരിപ്പയിൽ, പി. സുഭാഷ് ചന്ദ്രൻ ,വി .പി . രാജു തുടങ്ങിയവർ സംബന്ധിച്ചു.

