KOYILANDY DIARY

The Perfect News Portal

സ്‌തനാര്‍ബുദം: അറിയേണ്ട കാര്യങ്ങള്‍

ലോകത്താകമാനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ക്യാൻസറുകളാണ് സ്തനാര്ബുദം, ശ്വാസകോശാര്ബുദം, കുടല്‍-മലാശയ (Colorectal) ക്യാന്സിര്‍ എന്നിവ. മറ്റ് ക്യാന്സോര്‍ ലക്ഷണങ്ങള്‍ പോലെ സ്തനാര്ബുദത്തിന്റെ ലക്ഷണങ്ങളും കൃത്യമായി പറയാന്‍ കഴിയില്ല. ലക്ഷണങ്ങളിലെ അവ്യക്തത രോഗനിര്ണ്ണയം പലപ്പോഴും ബുദ്ധിമുട്ടുള്ളതാക്കുന്നു. സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴകള്‍, തടിപ്പ്, രക്തസ്രാവം, മുലക്കണ്ണുകളുടെ കുഴിയല്‍, മുലക്കണ്ണുകളുടെ ചുരുങ്ങല്‍, നെഞ്ചിലെ നിറവ്യത്യാസം എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. സ്തനങ്ങളില്‍ കാണപ്പെടുന്ന മുഴ അല്ലെങ്കില്‍ ചെറിയ തടിപ്പുകളാണ് ഇതില്‍ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ടത്.

breast-05-1467737849-12-1468343471

സ്തനങ്ങളില്‍ കാണപ്പെടുന്ന എല്ലാ മുഴകളും അപകടകാരികളാകണമെന്നില്ല. ഇവയില്‍ പത്ത് ശതമാനം മാത്രമേ ക്യാൻസറായി മാറുന്നുള്ളൂ. എന്നാല്‍ ഫൈബ്രോഡെനോമ പോലുള്ള നീരുകെട്ടിയ മുഴകള്‍ ക്യാന്സിറാവാനുള്ള സാധ്യത വളരെക്കൂടുതലാണ്. മൂന്ന് തരത്തിലുള്ള മുഴകളാണ് സാധാരണ സ്തനങ്ങളില്‍ കാണപ്പെടുന്നത്. ഇത് ഏതുതരം മുഴയാണെന്ന് കണ്ടെത്താന്‍ ഡോക്ടര്‍ ട്രിപ്പിള്‍ അസ്സെസ്‌മെന്റ് നടത്തും. ആവശ്യമെങ്കില്‍ ബയോപ്‌സിയും ചെയ്യും.

breastcancer-05-1467737842-12-1468343477

മുലക്കണ്ണുകളിലെ രക്തസ്രാവം ക്യാൻസര്‍ ആകാനുള്ള സാധ്യത വളരെക്കുറവാണ്. രക്തസ്രാവം സ്തനാര്ബുദം ആകാനുള്ള സാധ്യത എട്ട് ശതമാനമോ അതില്‍ താഴെയോ ആണ്. തൊലി കുഴിയുന്നതും ചുരുങ്ങുന്നതും ആണ് സ്തനാര്ബു ദത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. ക്യാൻസറിന്റെ ഏറ്റവും കൃത്യമായ ലക്ഷണമാണിത്. അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍, അതും മുഴയുമായി ബന്ധപ്പെട്ടാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ശ്രദ്ധിക്കണം. മുഴയില്‍ തൊടുക, അത് ചലിക്കാതെ ഉറച്ചിരിക്കുകയോ അകത്തേക്ക് കുഴിയുകയോ ചെയ്യുന്നുണ്ടെങ്കില്‍ ക്യാന്സ്റാകാനുള്ള സാധ്യത വളരെക്കൂടുതലായിരിക്കും.

Advertisements

xbreastcancer-05-1467737855-jpg-pagespeed-ic-fjvm1l9f9a-12-1468343488

റേഡിയേഷന്‍ ചികിത്സയിലൂടെ സ്തനാര്ബുദം മാറ്റാന്‍ കഴിയില്ല. ശസ്ത്രക്രിയ മാത്രമാണ് ലഭ്യമായ ചികിത്സ. അതുകൊണ്ട് പതിവായി നിങ്ങളുടെ സ്തനങ്ങള്‍ പരിശോധിക്കുകയും എന്തെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെടുകയും ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറുടെ ഉപദേശം തേടുക.