സ്കൂള്‍ പാചക തൊഴിലാളി (സി.ഐ.ടി.യു) ഏരിയാ സമ്മേളനം

കൊയിലാണ്ടി: സ്കൂള്‍ പാചക തൊഴിലാളി യൂണിയന്(സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ സമ്മേളനം വ്യാപാര ഭവനില്‍ നടന്നു. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി മെമ്പര്‍ സി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പാചക തൊഴിലാളികളെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക, സ്കൂളുകളില്‍ 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന രൂപത്തില്‍ അംഗീകരിക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേതനം മാസത്തില്‍ 18000 രൂപയായി ഉയര്‍ത്തുക, ഒരു മാസത്തെ വേതനം ഓണത്തിന് ബോണസ്സായി അനുവദിക്കുക, മുഴുവന്‍ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുക, സ്കൂള്‍ പാചകതൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വി.വി.രാമകൃഷ്ണന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.നാരായണന്, യൂണിയന് ജില്ലാ പ്രസിഡണ്ട് സി.പി.സോമന്.ജില്ലാ കമ്മിറ്റി അംഗം കെ.പി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. യൂണിയന് ശക്തിപ്പെടുത്തുന്നതിനായി കൊയിലാണ്ടി, പയ്യോളി എന്നീ രണ്ട് ഏരിയാ കമ്മിറ്റികളായി പ്രവര്‍ത്തിക്കുവാനും ജൂലൈ 27ന് നടക്കുന്ന ഡി.ഡി.ഓഫീസ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് മുഴുവന്‍ തൊഴിലാളികലെയും പങ്കെടുപ്പിക്കുവാന്‍ സമ്മേളനം തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി കൊയിലാണ്ടി ഏരിയാ കമ്മിറ്റിയില്‍ എം.നാരായണന് (സെക്രട്ടറി), എന്‍.ടി.ജലജ (പ്രസിഡണ്ട്), പുഷ്പ കാരയാട് (വൈസ് പ്രസിഡണ്ട്), ശൈലജ (ഖജാന്‍ജി) എന്നിവരെയും പയ്യോളി മേഖലാ ഏരിയാ കമ്മിറ്റിയില്‍ എന്‍.എം.കുഞ്ഞിരാമന് (സെക്രട്ടറി), ടി.പി.ജാനകി(പ്രസിഡണ്ട്) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.

