സ്കൂള്‍ പാചക തൊഴിലാളി യൂണിയന് കണ്വെന്ഷന്

കൊയിലാണ്ടി: സി.ഐ.ടി.യു. ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സ്കൂള്‍ പാചകതൊഴിലാളി യൂണിയന് (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കമ്മിറ്റി കണ്വെന്ഷന് നടത്തി. സ്കൂള്‍ പാചകതൊഴിലാളികളെ പാര്‍ട്ട് ടൈം ജീവനക്കാരായി അംഗീകരിക്കുക, 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളിയെ വെക്കുക, തൊഴിലാളികളെ ഇന്‍ഷൂര്‍ ചെയ്യുക, ശമ്പളം എല്ലാ മാസവും 5നുള്ളില്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ കണ്വെന്ഷന് ആവശ്യപ്പെട്ടു.
സി.ഐ.ടി.യു. ജില്ലാകമ്മിറ്റിയംഗം എ.എം.മുത്തോറന് ഉദ്ഘാടനം ചെയ്തു. വി.പി. രാമകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. സി.കുഞ്ഞമ് മദ്, ഏരിയാ സെക്രട്ടറി എം. നാരായണന് എന്നിവര്‍ സംസാരിച്ചു.
