KOYILANDY DIARY.COM

The Perfect News Portal

സ്വകാര്യ മേഖലയിലെ ആദ്യ സ്പോര്‍ട്സ് സിറ്റിക്കു നഗരത്തില്‍ അടിസ്ഥാനമൊരുങ്ങുന്നു

കൊച്ചി : ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കു പങ്കാളിത്തമുള്ള സ്വകാര്യ മേഖലയിലെ ആദ്യ സ്പോര്‍ട്സ് സിറ്റിക്കു നഗരത്തില്‍ അടിസ്ഥാനമൊരുങ്ങുന്നു. അരൂര്‍-ഇടപ്പള്ളി ബൈപാസില്‍നിന്നു വിളിപ്പാടകലെയുള്ള 25 ഏക്കറിലാണു സ്പോര്‍ട്സ് സിറ്റി വരുന്നത്. ബില്‍ഡര്‍മാരായ പ്രൈം മെറിഡിയനാണു നിര്‍മാണച്ചുമതല.

സ്പോര്‍ട്സ് സിറ്റിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ആദ്യഘട്ട നിര്‍മാണം വൈകാതെ തുടങ്ങും. ആധുനിക അനുബന്ധ സൗകര്യങ്ങളോടുകൂടിയ ഒന്നോ രണ്ടോ കളിക്കളങ്ങള്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഫിറ്റ്നസ് കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഭക്ഷണശാലകള്‍, പാര്‍പ്പിട സമുച്ചയം, കണ്‍വന്‍ഷന്‍ സെന്റര്‍, വിനോദ കേന്ദ്രങ്ങള്‍, ഹരിത മേഖല എന്നിവ ഉള്‍പ്പെടുന്നതാവും സ്പോര്‍ട്സ് സിറ്റി.

Share news