സ്റ്റേറ്റ് ഇന്‍റര്‍ സ്കൂള്‍ അറബിക്ക് ആര്‍ട്സ് ഫെസ്റ്റ് സമാപിച്ചു

മുക്കം: അന്താരാഷട്ര അറബി ദിനത്തോടനുബന്ധിച്ച് നെല്ലിക്കാപ്പറമ്ബ് ഗ്രീന്‍വാലി പബ്ലിക് സ്കൂള്‍ സംഘടിപ്പിച്ച സ്റ്റേറ്റ് ഇന്‍റര്‍ സ്കൂള്‍ അറബിക്ക് ആര്‍ട്സ് ഫെസ്റ്റ് ‘അദബ് ഫന്‍ ‘ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നുള്ള 200 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ കൊണ്ടോട്ടി മര്‍ക്കസുല്‍ ഉലും ഇംഗ്ലീഷ് സ്ക്കൂള്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.ചാത്തമംഗലം എം. ഇ. സ്.രാജ റസിഡന്‍ഷ്യല്‍ രണ്ടാം സ്ഥാനവും, പീസ് ഇന്റര്‍നാഷണല്‍ സ്കൂള്‍ കലികറ്റ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി ഒന്നില്‍ ഹനാ ഹസ്ബി (മര്‍ക്സുല്‍ ഉലൂം ഇംഗ്ലീഷ് സ്കൂള്‍ കൊണ്ടോട്ടി), കാറ്റഗറി രണ്ടില്‍ അമാന്‍ മുഹമ്മദ് ( ചാത്തമംഗലം എം. ഇ. സ്. രാജ സ്കൂള്‍), കാറ്റഗറി മൂന്നില്‍ ഫര്‍ഹ ബഷീര്‍ (പ്ലെസ്ന്റ് ഇംഗ്ലീഷ് സ്കൂള്‍ ഓമശ്ശേരി) എന്നിവര്‍ കലാതിലകങ്ങലായി.
സമാപന പരിപാടിയുടെ ഉദ് ഘാടനവും സമ്മാനദാനവും മലബാര്‍ സഹോദയ സെക്രട്ടറി മോനി യോഹനാന്‍ നിര്‍വ്വഹിച്ചു. ഗ്രീന്‍വാലി പ്രിന്‍സിപ്പാള്‍ കെ.പി.ഹിദായത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ പ്രഫ: അബദുല്‍ കരീം, എ.പി.മുനവ്വര്‍, പി.റസീല്‍ എന്നിവര്‍ സംസാരിച്ചു.

