സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനവും, സ്കൂളുകൾക്ക് ഗ്യാസ് അടുപ്പ് വിതരണവും നടത്തി, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ പി.എം. ബിജു, ഡോ: പി. കെ. ഷാജി, ജെ. എച്ച്. ഐ. പ്രസാദ്, നഗരസഭ യൂത്ത് കോ-ഓഡിനേറ്റർ മിഥുൻദാസ്, പ്രിൻസിപ്പാൾ, എ. പി. പ്രബീത്, പി.ടി.എ. പ്രസിഡണ്ട്‌എ. സജീവ്കുമാർ, മൂസ്സ മേക്കുന്നത്ത് എന്നിവർ സംസാരിച്ചു.

