സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു
ഉള്ള്യേരി: സേവാഭാരതി കാര്യാലയം ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി സേവാഭാരതി കാര്യാലയം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഉള്ള്യേരി 19-ാം മൈലിലാണ് കാര്യാലയം. ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി അംഗം പി. ഗോപാലൻ കുട്ടി സേവാസന്ദേശം നൽകി. സുമനസ്സുകൾ സമർപ്പിച്ച വീൽച്ചെയർ, വാക്കർ, ക്രച്ചസ്, വാട്ടർബെഡ്, എയർ ബെഡ്, വാക്കിങ് സ്റ്റിക്, പി.പി.ഇ. കിറ്റുകൾ, സാനിറ്റൈസറുകൾ, മേശ, കസേര, താർപ്പായ തുടങ്ങിയവ ഏഴാം വാർഡ് അംഗം മുനീറ നാസർ, പി. ഗോപാലൻ കുട്ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സേവാഭാരതി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പവിത്രൻ അധ്യക്ഷത വഹിച്ചു.

വിശ്വനാഥൻ സരയു, കെ.കെ. ഷിബുകുമാർ, നാരായണൻ കിടാവ്, അബുഹാജി പാറക്കൽ, ടി.കെ. ബേബി, ശ്രീധരൻ ചാലൂര് തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ബാലുശ്ശേരി എക്സൈസ് ഓഫീസ് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി. വി.എം. ഭാസ്കരൻ, ടി.കെ. അനിൽകുമാർ, സനിൽ കുമാർ, പ്രജീഷ് എന്നിവർ നേതൃത്വം നൽകി.


