സേവാഭാരതി അയ്യപ്പസേവാകേന്ദ്രം: സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ ജനുവരി 16 വരെ മണ്ഡല മകരവിളക്ക് കാലത്ത് നടത്തുന്ന അയ്യപ്പസേവാ കേന്ദ്രത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 64 ദിവസം നീണ്ടു നിൽക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് അയ്യപ്പസേവാകേന്ദ്രം. സ്വാമിമാർക്ക് ഭക്ഷണം, താമസം, ശൗചാലയം, വൈദ്യസഹായം എന്നിവ തികച്ചും സൗജന്യമായിരിക്കും.
മനയടത്ത് പറമ്പ് അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനു സമീപമാണ് സേവാകേന്ദ്രം പ്രവർത്തിക്കുക. ജി .മുരളീധര ഗോപാൽ (ചെയർമാൻ) കെ.വി.അച്ചുതൻ, സോമൻസുമസുല ഗംഗാധരൻ പൊയിൽക്കാവ് (വൈസ് ചെയർമാൻ) കെ.എം.രജി (ജനറൽ കൺവീനർ) കല്ല്യേരി മോഹനൻ, (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

യോഗത്തിൽ വി.എം.മോഹനൻ അദ്ധ്യക്ഷനായിരുന്നു. കെ.എം.രജി, ജി.മുരളീധര ഗോപാൽ, വി.സത്യൻ, കെ.എസ്. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

അയ്യപ്പ സ്വാമിമാർക്ക് അന്നദാനം നടത്താൻ താൽപര്യമുള്ളവർ സേവാഭാരതി ഓഫീസിൽ ബന്ധപ്പെടണം. ph: 994622 33 70.

