കേളപ്പജിയും, സ്വാതന്ത്ര സമരവും സെമിനാർ നടത്തി

കൊയിലാണ്ടി: മൂടാടി കേളപ്പജി വായനശാലയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികമായ അമൃത മഹോൽസവത്തിൻ്റെ ഭാഗമായാണ് മൂടാടി കേളപ്പജി വായനശാലയുടെ ആഭിമുഖ്യത്തിൽ കേളപ്പജിയും, സ്വാതന്ത്ര സമരവും എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്.

കൊയിലാണ്ടി തഹസിൽദാർ സി.പി. മണി ഉൽഘാടനം ചെയ്തു. മദ്യവർജ്ജന സമിതി സംസ്ഥാന പ്രസിഡണ്ട് ഇളയിടത്ത് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി.. വി.വി. ബാലൻ അദ്ധ്യക്ഷത വഹിച്ചു. നന്ദകുമാർ മൂടാടി, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് നേതൃത്വ സമിതി അംഗം കെ. സത്യൻ, എൻ. നിശേഷ് എന്നിവർ സംസാരിച്ചു.


