സെക്കുലർ ഷട്ടിൽ നൈറ്റ് അഷിൻ മൊബൈൽ പയ്യോളി ജേതാക്കളായി

കൊയിലാണ്ടി> കുറുവങ്ങാട് സെക്കുലർ നടത്തിയ ഷട്ടിൽ ടൂർണ്ണമെന്റിൽ അഷിൻ മൊബൈൽ പയ്യോളി ജേതാക്കളായി. വിന്നേഴ്സിന് ജവാൻ സുബിനേഷ് സ്മാരക ട്രോഫിയും റണ്ണേഴ്സായ യൂണിറ്റി മേപ്പയ്യൂരിന് വി. ഹാഷിം ഹാജി സ്മാരക ട്രോഫിയും ലഭിച്ചു. സമാപന സമ്മേളനം ഒളിമ്പ്യൻ ടിന്റുലൂക്ക ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ എൻ.കെ ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. ജി.എസ് ഷാരൂഖ് സ്വാഗതവും എം.സി ഹാരിസ് നന്ദിയും പറഞ്ഞു.
