KOYILANDY DIARY

The Perfect News Portal

സുരക്ഷ പെയിൻ & പാലിയേറ്റീവ് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ 27-ാം ഡിവിഷനിലെ സുരക്ഷ പെയിൻ & പാലിയേറ്റീവ് പ്രവർത്തനത്തിന് കോവിഡ് – പാലിയേറ്റീവ് മെഡിക്കൽ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിൽ കോവിഡ് സാഹചര്യത്തെ അതിജീവിക്കാൻ സുരക്ഷാ വളണ്ടിയർമാർ കർമ്മനിരതരായി രംഗത്തുണ്ട്. കിടപ്പു രോഗികളുടെ പരിചരണമാണ് പ്രധാനമായും സുരക്ഷ പെയിൻ & പാലിയേറ്റീവ് ലക്ഷ്യമിടുന്നത്. നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല ഉപകരണങ്ങൾ നാടിനു സമർപ്പിച്ചു.

നമ്മുടെ ജീവിതത്തിലെ സായം കാലത്ത് അനുഭവിക്കുന്ന വിഷമതകളെ ലഘൂകരിക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഓരോരുത്തരുടെയും മാനസിക പിരിമുറുക്കങ്ങളെ ലളിതമാക്കാൻ പ്രവർത്തനങ്ങൾ തയ്യാറാക്കുന്നു.സന്നദ്ധ പ്രവർത്തകരുടെ ഇടപെടലും ജനങ്ങളുടെ സഹായവും ഇതിനെ കൂടുതൽ സജീവമാകുന്നു.സുരക്ഷാ സോണൽ ചെയർമാനും നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കെ.ഷിജു, ഡി. കെ. ബിജു, വി. എം. നൗഷാദ് , വി. എം. ജാമ്പിർ, ബിജീഷ്, മുനിർ, അനുരാജ്, മിനീഷ് ,അൻസു, ഇസ്മയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *