സുഗതകുമാരിയുടെ ഓർമ്മയ്ക്കായി പുളിയഞ്ചേരി യു.പി സ്കൂൾ അങ്കണത്തിൽ ഓർമ മരം നട്ടു

കൊയിലാണ്ടി: കവിതയെ മണ്ണിൻ്റെയും വൃക്ഷങ്ങളുടെയും സംരക്ഷണത്തിനുള്ള പ്രതിരോധായുധമാക്കിയ – നിലതെറ്റിയവരെയും നിരാലംബ രെയും ചേർത്തു പിടിച്ച കൈരളിയുടെ അമ്മ സുഗതകുമാരിയുടെ ഓർമ്മയ്ക്കായി ജനുവരി 1 പുതുവർഷദിനത്തിൽ പുളിയഞ്ചേരി യു.പി സ്കൂൾ അങ്കണത്തിൽ ഓർമ മരം നട്ടു. വാർഡ് കൗൺസിലർ ടി.പി ശൈലജ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് കെ.അനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് കെ.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. SRG കൺവീനർ കെ.പി റീജ, ജിജി എൽ.ആർ, അഖിൽ പി.സി, കെ.കെ ജിഷ, സരിത രയരോത്ത്, ജിൻസി എൽ.ആർ എന്നിവർ പങ്കെടുത്തു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ റഷീദ് പുളിയഞ്ചേരി നന്ദി രേഖപ്പെടുത്തി.
