സി.പി.ഐ കൊല്ലം ബ്രാഞ്ച് സമ്മേളനം
കൊയിലാണ്ടി: കൊല്ലം ആനക്കുളത്തിനടുത്തുളള ആറാം വാർഡിലെ ഇറിഗേഷൻ വകുപ്പിൻ്റെ അധീനതയിലുള്ള ഏകദേശം ഒന്നര ഏക്കറിലധികമുള്ള സ്ഥലം നഗരസഭക്ക് കൈമാറണമെന്ന് സി.പി.ഐ കൊല്ലം ബ്രാഞ്ച് സമ്മേളനം അധികൃതരോട് അഭ്യർത്ഥിച്ചു. സി.പി.നാരായണൻ പതാക ഉയർത്തി. സി.പി.ഐ ജില്ലാ കമ്മറ്റി അംഗം ഇ.കെ. അജിത് ഉദ്ഘാടനം ചെയ്തു. കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം കെ. കെ. ബാലൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ഡലം സിക്രട്ടറി എസ്. സുനിൽ മോഹൻ സംസാരിച്ചു. സി.ആർ. മനേഷിനെ സെക്രട്ടറിയായും, ശശി കോമത്തിനെ അസിസ്റ്റൻ്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.

