KOYILANDY DIARY

The Perfect News Portal

സി പി ഐ (എം) സ്നേഹ ഭവനം കൈമാറി

കൊയിലാണ്ടി: കാപ്പാട് – ചേമഞ്ചേരി. ലോക്കൽ കമ്മറ്റി സംയുക്തമായി നിർമ്മാണം ഏറ്റെടുത്ത എടവനക്കണ്ടി സുനിതക്ക് നിർമ്മിച്ച് നൽകിയ ഭവനം സി പി ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ കൈമാറി, കെ രവീന്ദ്രൻ ആധ്യക്ഷത വഹിച്ചു. കൺവീനർ മനോജ്‌ കെ കെ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സതി കിഴക്കയിൽ. അശോകൻ കോട്ട്, എൻ ഉണ്ണി, പി സി സതീഷ്‌ ചന്ദ്രൻ, കെ കുഞ്ഞിരാമൻ, എംപി  അശോകൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എം നൗഫൽ സ്വാഗതവും എൻ കെ അനൂപ്കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *