സി.പി.ഐ. എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംയോജിത കൃഷി നടീൽ ഉത്സവം
മേപ്പയ്യൂർ: സി.പി.ഐ. എം സംയോജിത കൃഷി പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമ്പൊയിലിൽ ഒരേക്കർ സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദ് നിർവഹിച്ചു. സംയോജിത കൃഷി മേഖലാ കൺവീനർ വി മോഹനൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ. രാജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. പി. ശോഭ, കെ. ഷൈനു എന്നിവർ സംസാരിച്ചു. കെ. ഇ അനീഷ് സ്വാഗതം പറഞ്ഞു.

