സി.പി.ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമം
ഈരാറ്റുപേട്ട: സി.പി.ഐ. എം പ്രവർത്തകനെ എസ്.ഡി.പി. ഐ ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റിയംഗം നൂർ സലാമിനെയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നൂർ സലാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച്ച രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ തിരിച്ചു വരികയായിരുന്ന നൂർ സലാമിനെ അരുവിത്തുറ കോളേജിൻ്റെ മുന്നില്‍ വെച്ച് എസ്.ഡി.പി. ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ ഓടിക്കുന്നതിനിടയിൽ കമ്പിവടി കൊണ്ട് അദ്യം കൈക്ക് അടിച്ച പ്രതികൾ വാഹനം എടുത്തു പിന്നെയും മുന്നോട്ട് പോകാന്‍ ശ്രമിച്ച നൂർ സലാമിൻ്റെ കാലില്‍ വീണ്ടും അടിച്ചു. സ്കൂട്ടറിൻ്റെ നിയന്ത്രണം വീട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂര്സലാമിനെ കമ്ബിയും, മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം വെച്ച് കുത്താന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു.

കൈയ്ക്കും കാലിനും വെട്ടേറ്റ നൂർ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

