സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ കുടുംബസംഗമം
കൊയിലാണ്ടി: സി.പി.ഐ.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കിളിവയലിൽ വെച്ച് നടന്ന പരിപാടിയിൽ ലോക്കൽ സെക്രട്ടറി ടി. വി ദാമോദരൻ അദ്ധ്യക്ഷതവഹിച്ചു.
പരിപാടിയുടെ ഭാഗമായി കരാട്ടെയിൽ സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച വിദ്യാർഥികളുടെ കരാട്ടെ പ്രദർശനവും വിവിധ കലാമത്സരങ്ങളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ഉപഹാരവും വിതരണം ചെയ്തു. പരിപാടിയിൽ പി. കെ. അജീഷ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തി. DYFI സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: എൽ. ജി. ലിജീഷ് അഭിവാദ്യ ചെയ്തു. സ്വാഗതസംഘം ചെയർമാൻ മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

