സി.പിഐ .എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കുടുംബ സംഗമം

കൊയിലാണ്ടി: സി.പിഐ .എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കുടുംബ സംഗമം കറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിൽ നടന്നു.CPIM സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.പി.സതീദേവി ഉദ്ഘാടനം ചെയ്തു.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ മുഖ്യപ്രഭാഷണം നടത്തി. CPIM ഏരിയാ കമ്മിറ്റി അംഗം ടി.കെ.ചന്ദ്രൻ, ടി.ഗോപാലൻ,ലോക്കൽ സെക്രട്ടറി TV .ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് കേരളപ്പിറവിയുടെ ചരിത്രം വിളിച്ചോതുന്ന കൊളാഷ് പ്രദർശനവും നടന്നു.
