സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം

കൊയിലാണ്ടി: ഈ വർഷത്തെ മൂടാടി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ചിങ്ങപുരം സി. കെ. ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി. കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ റജുല ടി. എം, പ്രിൻസിപ്പൽ പി. ശ്യാമള, പി. ടി. എ പ്രസിഡണ്ട് വി. വി സുരേഷ്, പ്രഥമാധ്യാപകൻ ഇ.സുരേഷ് ബാബു, ബി. ആർ. സി പ്രതിനിധി ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി എച്ച്. എം. കെ.കെ മനോജ് കുമാർ, ടി. സതീഷ് ബാബു എന്നിവർ സംസാരിച്ചു.


