സിൽവർ ലൈൻ: സർവേ തടഞ്ഞ ഉത്തരവുകൾ ഹൈക്കോടതി വീണ്ടും റദ്ദാക്കി

കൊച്ചി: സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവ്വെ തടഞ്ഞ സിംഗിൾ ബഞ്ച് ഉത്തരവുകൾ ഹൈക്കോടതി ഡിവിഷൻ ബഞ്ച് വീണ്ടും റദ്ദാക്കി. സിംഗിൾ ബഞ്ച് ഉത്തരവുകൾക്കെതിരായ അപ്പിലുകൾ വാദം കേട്ട് വിധി പറയാനിരിക്കെ വീണ്ടും ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ച സിംഗിൾ ബഞ്ചിൻ്റെ നടപടി അനുചിതമെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു.

