സിവിൽ ഡിഫൻസ് യൂണിറ്റ് പരിശീലന പരിപാടിക്ക് കൊയിലാണ്ടിയിൽ തുടക്കമായി

കൊയിലാണ്ടി: പ്രകൃതിദുരന്തങ്ങൾ, തീപിടുത്തം, അപകടങ്ങൾ, തുടങ്ങിയവ ഉണ്ടാകുമ്പോൾ ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് നാട്ടുകാരെ രക്ഷാപ്രവർത്തന രംഗത്തെത്തിക്കുകയും, ഫയർ യൂണിറ്റിനൊപ്പം പ്രവർത്തിക്കാനും
ഓരോ ഫയർസ്റ്റേഷനിലം, 50 പേരാണ് ഇതിലുണ്ടാവുക, 15 സ്ത്രീകൾ, 5 പ്രൊഫഷണലുകൾ, 30 സാധാരണക്കാർ, ഉൾപ്പെടുന്നതാണ് യൂണിറ്റ്. പ്രതിഫലമില്ലാതെ സേവനം നൽകുന്നതിലാണ് പരിശീലനം. രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം. 3 ദിവസം ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും പരിശീലനം ഉണ്ടാവും. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ സിവിൽ ഡിഫൻസ് യൂണിറ്റ് രൂപീകരിക്കുന്നത്. പരിശീലനം പൂർത്തിയാക്കിയാൽ ഐ.ഡി കാർഡ്, സർട്ടിഫിക്കറ്റ് ബാഡ്ജ്. തുടങ്ങിയവ നൽകും.

നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അസി. സ്റ്റേഷൻ ഓഫീസർ കെ. സതീശൻ, സീനിയർ ഫയർമാൻ കെ.ടി. രാജീവൻ, എ. ഷിജിത്ത്, ഫയർ റെസ് ക്യൂ ഓഫിസർ ടി. വിജീഷ് തുടങ്ങിയവർ ക്ലാസെടുത്തു.

