KOYILANDY DIARY.COM

The Perfect News Portal

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം

തൃശൂര്‍ : സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ആവേശോജ്വല തുടക്കം. സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം നടക്കുന്ന വി വി ദക്ഷിണാമൂര്‍ത്തി നഗറില്‍ ( റീജണല്‍ തിയേറ്റര്‍) മുതിര്‍ന്ന അംഗം വി എസ് അച്യുതാനന്ദന്‍ രക്തപതാക ഉയര്‍ത്തി.

ഇ പി ജയരാജന്റെ താല്‍ക്കാലിക അധ്യക്ഷതയില്‍ ആണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. രക്തസാക്ഷി പ്രമേയം ഇ പി ജയരാജനും അനുശോചന പ്രമേയം എളമരം കരീമും അവതരിപ്പിച്ചു. തുടര്‍ന്ന് സമ്മേളന നടത്തിപ്പിനായുള്ള പ്രസീഡിയം, സ്റ്റിയറിങ്ങ്, പ്രമേയം, ക്രഡന്‍ഷ്യല്‍, മിനുട്ട്സ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു. തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പു ചര്‍ച്ചക്ക് ശേഷം പൊതുചര്‍ച്ച. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ്കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, പിണറായി വിജയന്‍, എ കെ പത്മനാഭന്‍, എം എ ബേബി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

Advertisements

475 പ്രതിനിധികളും 87 സംസ്ഥാനകമ്മിറ്റി അംഗങ്ങളും നാല് സംസ്ഥാനകമ്മിറ്റി ക്ഷണിതാക്കളും 16 നിരീക്ഷകരുമടക്കം 582 പേരാണ് പങ്കെടുക്കുന്നത്. 25 വരെ പ്രതിനിധിസമ്മേളനം തുടരും.

Share news

Leave a Reply

Your email address will not be published. Required fields are marked *