“സാഭിമാനം 2018” സംഘടിപ്പിച്ചു

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയത്തിലേക്ക് ഈ വർഷം 2 ലക്ഷത്തോളം വിദ്യാർത്ഥികൾ എത്തിച്ചേർന്ന ആഹ്ലാദം പങ്കുവെച്ചുകൊണ്ട് കെ.എസ്.ടി.എ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന വിജയോത്സവം പരിപാടിയുടെ ഭാഗമായി സാഭിമാനം 2018 പരിപാടി സംഘടിപ്പിച്ചു.
കൊയിലാണ്ടി ഉപജില്ലയിൽ ഒന്നാം ക്ലാസിൽ കഴിഞ്ഞ അധ്യയന വർഷത്തേക്കാൾ കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ച പ്രൈമറി വിദ്യാലയങ്ങൾക്കും SSLC, VHSE, HSE പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാലയങ്ങൾക്കും ചടങ്ങിൽവെച്ച് ജില്ലാ പ്രസിഡണ്ട് ആർ.വി അബ്ദുളള ഉപഹാരം നൽകി. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ടി.കെ അരവിന്ദാക്ഷൻ പരിപാടി ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡണ്ട് ഡി.കെ ബിജു അദ്ധ്യക്ഷത വഹിച്ചു.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ കെ.കെ രഘുനാഥ്, കെ.മായൻ, കെ.ശാന്ത, എസ്.അനിൽകുമാർ, ബി.പി.ഒ എം.ജി ബൽരാജ്, പ്രധാന അദ്ധ്യാപക പ്രതിനിധി പി. വത്സൻ, പി.ടി.എ പ്രസിഡണ്ടി പ്രതിനിധി എ. സജീവ് കുമാർ, വിദ്യാർത്ഥി പ്രതിനിധി ബി. ശ്രീയുക്ത എന്നിവർ സംസാരിച്ചു. സബ്ബ്ജില്ലാ സെക്രട്ടറി ആർ.എം രാജൻ സ്വാഗതവും, കൺവീനർ സി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

