സാന്ത്വന പരിചരണ രംഗത്ത് സമൂഹം കൂടുതൽ കരുതൽ കാണിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി.

വടകര : സർക്കാർ സംവിധാനത്തിന് മാത്രം പെയിൻ & പാലിയേറ്റീവ് രംഗത്തെ ആവശ്യങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും സന്നദ്ധസംഘടനകളുടെയും ഉദാരമതികളുടെയും സഹകരണം ഇക്കാര്യത്തിൽ അത്യാവശ്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി. പറഞ്ഞു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിന്റെ 10 ശതമാനം സാന്ത്വന പരിചരണ രംഗത്താണ് വിനിയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം.പി. പണ്ടിൽ നിന്നും 5.5 ലക്ഷം രൂപ വിനിയോഗിച്ച് കൃത്രിമ കാലുകളുടെ വിതരണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ മുടപ്പിലാവിൽ, ചിറ്റയിൽ , കുണ്ടുതോട് ശ്രീജിത്ത് കെ.എംഎന്നിവർക്കാണ് കൃത്രിമകാലുകൾ വിതരണം ചെയ്തത്.
യോഗത്തിൽ ശശിധരൻ കരിമ്പനപ്പാലം, പി.എസ്. രഞ്ജിത്ത്കുമാർ, ബി. വേണുഗോപാൽ, കെ. പ്രദീപൻ, കാവിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

