സഹകാരി സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയ്ക്കു വേണ്ടി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിക്കുന്നതുമായി ബന്ധപ്പെട്ട് സഹകാരി സംഗമം സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന സംഗമം കെ.ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് പി.വിശ്വന് അധ്യക്ഷത വഹിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രസിഡണ്ട് പാലേരി രമേശന് മഖ്യപ്രഭാഷണം നടത്തി.
നഗരസഭ അധ്യക്ഷന്‍ അഡ്വ. കെ.സത്യന്, കോഴിക്കോട് അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ടി.പി. ദാസന്, സി. കുഞ്ഞമ്മദ്, കെ.കെ. മുഹമ്മദ്, ആശുപത്രി സെക്രട്ടറി യു. മധുസൂദനന്, ദീപിക എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി താലൂക്കിലും ചുറ്റുപാടുമുള്ള വിവിധ സഹകരണ സംഘം പ്രസിഡണ്ടുമാരും സെക്രട്ടറിമാരും സംഗമത്തില്‍ പങ്കെടുത്തു നിക്ഷേപ വാഗ്ദാനം നടത്തി.

