സബ്ബ് ഇൻസ്‌പെക്ടർ കെ. ബാബുരാജൻ സർവ്വീസിൽ നിന്ന് വിരമിച്ചു
കൊയിലാണ്ടി-ബാലുശ്ശേരി: കേരള പോലീസിൽ 33 വർഷത്തെ സേവനത്തിനു ശേഷം കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ കെ. ബാബുരാജൻ സർവ്വീസിൽ നിന്ന് വിരമിച്ചു. 2019ൽ പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രമാദമായ കൊലക്കേസ് തെളിയിച്ചതിന് കോഴിക്കോട് ജില്ലയിലെ മികച്ച ഡീറ്റെക്റ്റീവ് ഓഫീസർ ആയി തിരഞ്ഞെടുത്തിരിന്നു. ദീർഘകാലം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. എക്കാലത്തും പോലീസ് സ്റ്റേഷനുകളിലെ ജനകീയ മുഖമായിരുന്നു കെ. ബാബുരാജൻ.

