സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടില്ലെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍; ആരോപണങ്ങള്‍ തെറ്റ്

സന്നിധാനം: സന്നിധാനത്ത് യുവതികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണം തെറ്റെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍. അരവണ പ്ലാന്റിലോ കൊപ്രാക്കളത്തിലോ ഒന്നും ഇവിടെ യുവതികളെ ഒളിപ്പിച്ചിട്ടില്ല. അത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഡി. സുധീഷ് കുമാര്‍ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കൂറോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ദര്‍ശനത്തിനെത്തിയ ഇരു യുവതികളെയും പൊലീസ് നീലിമല വരെ എത്തിച്ച ശേഷം തിരിച്ചിറക്കിയത്.

