KOYILANDY DIARY

The Perfect News Portal

സംസ്‌ക്കാര പാലിയേറ്റീവ് കെയർ കെട്ടിട ശിലാസ്ഥാപനം 24ന് മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിക്കും

കൊയിലാണ്ടി: സന്ത്വന ചികിത്സാ രംഗത്ത് കഴിഞ്ഞ 4 വർഷമായി പ്രവർത്തിക്കുന്ന സംസ്‌ക്കാര പാലിയേറ്റീവ് കെയർ  നമ്പ്രത്ത്കരയുടെ കെട്ടിട ശിലാസ്ഥാപന കർമ്മം ഡിസംബർ 24ന് രാവിലെ 9 മണിക്ക് സംസ്ഥാന എക്‌സൈസ് തൊഴിൽ വകുപ്പ മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിക്കുമെന്ന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കിടപ്പ് രോഗികളുടെ പരിചരണം, സമഗ്ര ആരോഗ്യ സർവ്വെ, രോഗികൾക്കുള്ള കിടപ്പാടങ്ങൾ, ഔഷധ വിതരണം, ആയുർവ്വേധ ബോധന കേന്ദ്രം, സൗജന്യ നിരക്കിലുള്ള ലാബ് പരിശോധന, വാരാന്ത്യ ക്ലിനിക് ഉപകരണ വിതരണം, എന്നീ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവർത്തനമാണ് സംസ്‌ക്കാര നടത്തിയിട്ടുള്ളത്. കൊയിലാണ്ടി നഗരസഭയിലെ നടേരി – അരിക്കുളം ഭാഗം, കീഴരിയൂർ പഞ്ചായത്ത് എന്നിവടങ്ങളിലായാണ് സേവന സന്നദ്ധരായ നിരവധിപേർ സംസ്‌ക്കാരയുടെ പാലിയേറ്റീവ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.

സമീപകാലത്ത് പൊതുജനങ്ങളുടെ സഹായത്തോടെ ആശ്രമം ഹൈസ്‌കൂളിന് സമീപം 10 സെന്റ് സ്ഥലം വാങ്ങുകയും സമഗ്ര ആരോഗ്യ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടുകൂടി സ്വന്തമായി കെട്ടിടം നിർമ്മിച്ച് വിവിധങ്ങളായ സേവനം നൽകുന്നതിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. വയോജനങ്ങൾക്ക് പകൽ വീട്, തൊഴിൽ പരിശീലന കേന്ദ്രം, കിടത്തി ചികിത്സിക്കാനുള്ള സൗകര്യം, ഫിസിയോ തെറാപ്പി സെന്റർ, എന്നിവയും ഇതോടൊപ്പം തുടങ്ങുമെന്നും ഭാരവാഹികൾ പറഞ്ഞു. ഒരു കോടിയിൽപ്പരം രൂപ ചിലവ്‌  പ്രതീക്ഷിക്കുന്ന വലിയ സംരംഭത്തിനാണ് ഇതോടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇവർ കൂട്ടിച്ചേർത്തു.

Advertisements

നമ്പ്രത്ത്കര യു. പി. സ്‌കൂളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ എം. പി, PSC അംഗം ടി. ടി. ഇസ്മായിൽ, ചരിഷ്മ ഗ്രൂപ്പ് ചെയർമാൻ സി. എച്ച് ഇബ്രാഹിം, പ്രശസ്ത സിനിമാ നടൻ മാമുക്കോയ തുടങ്ങി സാമൂഹ്യ രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ കീഴരിയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ, സംസ്‌ക്കാര പാലിയേറ്റീവ് കെയർ ചെയർമാൻ കാദർകുട്ടി ലുബ്‌സാക്ക്, കൺവീനർ ശങ്കരൻ കെ. പി, രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *