സംസ്ഥാനത്ത് മദ്യ നിരോധനം ഫല പ്രദമല്ല: മന്ത്രി ടി പി രാമകൃഷ്ണന്
തിരുവനന്തപുരം> സംസ്ഥാനത്ത് മദ്യ നിരോധനം ഫല പ്രദമല്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. മദ്യലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് നിയമവിരുദ്ധമായ ലഹരിയുടെ ഉപഭോഗവും സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്കും വര്‍ധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യത്തിനെതിരെ ബോധവത്കരണമാണ് വേണ്ടത്. വിനോദസഞ്ചാര മേഖലയിലുണ്ടാക്കിയ പ്രശ്നങ്ങള്‍ കൂടി പരിഗണിച്ച ശേഷമായിരിക്കും പുതിയ മദ്യ നയമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറയ്ക്കാന്‍ ലൈബ്രറി കൌണ്സിലുകള് വഴി ബോധവല്‍ക്കരണം നടക്കുന്നുണ്ട്. ഇതിന് പുറമെ കലാ, സാംസ്കാരിക മേഖലയെ ഉപയോഗിച്ച് സാധ്യമാകുന്ന പ്രചരണങ്ങള്‍ നടത്തും. മദ്യവില്‍പ്പന ശാലകളുടെ കാര്യത്തില്‍ നിയമവിധേയമായി മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

