KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനസം കൂടി ശക്തമായ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിനസം കൂടി ശക്തമായ മഴ തുടരും എന്ന് കാലവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മണ്‍സൂണ്‍ കേരളത്തില്‍ ശക്തി പ്രാപിച്ചതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *