സംഘപരിവാര്‍ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുമടക്കില്ല: യെച്ചൂരി

ന്യൂഡല്‍ഹി > സംഘപരിവാറിന്റെ ഗുണ്ടായിസത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എകെജി ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് നടന്ന ഹിന്ദുസേനാ പ്രവര്‍ത്തകരുടെ അക്രമത്തിനെതിര ട്വീറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാവില്ല. ഇന്ത്യയുടെ ആത്മാവിന് സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ഇതില്‍ ഞങ്ങള്‍ വിജയിക്കുമെന്നും യെച്ചൂരി ട്വീറ്ററില്‍ കുറിച്ചു.

We will not be cowed down by any attempts of Sangh’s goondagardi to silence us. This is a battle for the soul of India, which we will win. https://t.co/FdPmtoq1Ky
— Sitaram Yechury (@SitaramYechury) June 7, 2017
