ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി ഇന്ന് രണ്ടുമണിക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ അറിയിച്ചു. വിവിധ ഭാഗങ്ങളില്‍നിന്ന് ചെറിയ ശോഭായാത്രകള്‍ വന്ന് നഗരത്തില്‍ പ്രവേശിച്ച് മഹാശോഭായാത്ര നടക്കുന്നതിനാല്‍ വാഹനങ്ങള്‍ പരമാവധി നഗരത്തില്‍ പ്രവേശിക്കാതെ രാമനാട്ടുകര ബൈപ്പാസ്, മിനി ബൈപ്പാസ്, ബീച്ച് റോഡ് എന്നിവ വഴി പോകേണ്ടതാണ്. നഗരത്തിനുള്ളില്‍ വാഹനം ഉപയോഗിക്കാതെ നാട്ടുകാര്‍ പരമാവധി സഹകരിക്കണമെന്ന് അസി. കമ്മിഷണര്‍ അഭ്യര്‍ഥിച്ചു.
