KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിലെ ശുചി മുറികൾ ശോചനീയാവസ്ഥയിൽ

കൊയിലാണ്ടി: സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലെ ശുചി മുറികൾ ശോചനീയാവസ്ഥയിൽ ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന മോട്ടോർ പമ്പ് കേടായിട്ട് ഇത് വരെയും പുന:സ്ഥാപിക്കാൻ സാധിച്ചില്ല. കഴിഞ്ഞ നാല് ദിവസമായി മോട്ടോർ കേടായിട്ട് 15 വർഷം പഴക്കമുള്ള പമ്പ് സെറ്റായിരുന്നു, പലപ്പോഴും കേടാകാറുണ്ടെങ്കിലും ഉടൻ തന്നെ റിപ്പയർ ചെയ്ത് പുന:സ്ഥാപിക്കുകയായിരുന്നു പതിവ്. ഏതാനും ദിവസം മുമ്പ് മോട്ടോർ കത്തി പോവുകയായിരുന്നു. സ്റ്റേഡിയത്തിലെ വ്യപാരികളും, ജിവനക്കാരും, കായിക താരങ്ങളും അടക്കം നിരവധി പേർ ഉപയോഗിക്കുന്ന ശുചി മുറിയാണ്.

ടാങ്കിൽ വെള്ളമില്ലാതായതോടെ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരികയാണ് വ്യാപാരികൾ. ‘ഇന്ന് വ്യാപാരികൾ രാവിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുകയായിരുന്നു. ഒരു മാസത്തിൽ മാത്രം ഏകദേശം രണ്ടര ലക്ഷം രൂപയോളം വാടകയിനത്തിൽ സ്പോർട്സ് കൗൺസിലിന് ലഭിക്കുന്നുണ്ട്. വർഷങ്ങളായി മെയിൻ്റനൻസ് വർക്കുകൾ നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ബിൽഡിങ്ങിൽ ആൽമരം വളർന്ന് ഭീഷണിയായത് അറിയിച്ചിട്ടും മുറിച്ചു മാറ്റാൻ നടപടിയുണ്ടായില്ല. ശുചി മുറിയുടെ ഡോർ പൊളിഞ്ഞിട്ടുപോലും റിപ്പയർ ചെയ്യാൻ വ്യാപാരികൾ പിരിവെടുക്കുകയായിരുന്നു. പ്രശ്‌നത്തിൽ എം.എൽ.എ.യും നഗരസഭയും അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

Share news

Leave a Reply

Your email address will not be published. Required fields are marked *