KOYILANDY DIARY.COM

The Perfect News Portal

ശാരീരിക, മാനസിക പ്രയാസങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സമൂഹം ഏറ്റെടുക്കണം

പേരാമ്പ്ര: ശാരീരിക, മാനസിക പ്രയാസങ്ങള്‍മൂലം കഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ സമൂഹം ഏറ്റെടുക്കണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പൂര്‍ണമായും പരസഹായം ആവശ്യമായ കുട്ടികളെക്കുറിച്ച് പേരാമ്പ്ര ബിആര്‍സി നടത്തിയ പഠനം ‘നിശ്ശബ്ദരായിരിക്കുവാന്‍ നമുക്കെന്തവകാശം’ പ്രകാശനംചെയ്യുകയായിരുന്നു മന്ത്രി.

ഇത്തരം കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കും. പേരാമ്പ്ര ബിആര്‍സിക്ക് കീഴിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളില്‍ ആവശ്യമുള്ള എല്ലാവര്‍ക്കും വീല്‍ചെയര്‍ ലഭ്യമാക്കും. ഇതിനുള്ള അപേക്ഷ എത്രയുംവേഗം സാമൂഹ്യനീതി വകുപ്പിന് നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ കുടുംബവും  ഒരിക്കലും ഒറ്റപ്പെട്ടുപോകില്ലെന്നും സഹായിക്കാന്‍ സമൂഹവും സര്‍ക്കാരും ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷയായി. ഐഇഡിസി കോ-ഓഡിനേറ്റര്‍ ജി രവി പഠനറിപ്പോര്‍ട്ട് പരിചയപ്പെടുത്തി. പഞ്ചായത്തുകള്‍ക്കുവേണ്ടി പ്രസിഡന്റുമാരായ ഷീജ ശശി (ചക്കിട്ടപാറ), കെ കെ ആയിഷ (ചങ്ങരോത്ത്), കെ പി അസ്സന്‍കുട്ടി (കൂത്താളി), കെ എം റീന (പേരാമ്പ്ര), പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ നഫീസ കൊയിലോത്ത് (ചെറുവണ്ണൂര്‍), പി എന്‍ ശാരദ (നൊച്ചാട്), ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുജാത മനക്കല്‍, എസ്എസ്എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍, പേരാമ്പ്ര എഇഒ സുനില്‍കുമാര്‍ അരീക്കാംവീട്ടില്‍ എന്നിവര്‍ പഠനരേഖ ഏറ്റുവാങ്ങി. പഠനസര്‍വേ ടീം അംഗങ്ങള്‍ക്ക് ഉപഹാരം സമ്മാനിച്ചു. ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ കെ ശ്രീധരന്‍ സ്വാഗതവും ട്രെയിനര്‍ കെ സത്യന്‍ നന്ദിയും പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *